തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ഒരു മാസത്തേക്ക് പിതാവിന്റെ കുടുംബത്തിലേക്ക് അയക്കാൻ ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചു.അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടുനൽകാൻ തീരുമാനിച്ചത്.
ഇളയകുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് മുത്തച്ഛൻ അപേക്ഷയിൽ പറഞ്ഞിരുന്നു.തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയക്കുകയായിരുന്നു.
കുട്ടി തിരുവന്തപുരത്ത് കഴിയുകയാണെങ്കിലും പോലീസും ശിശു സംരക്ഷണ വകുപ്പും നിരീക്ഷണം ഏർപ്പെടുത്തും. കുട്ടിക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കിൽ തിരികെ കൊണ്ടുപോവുകയും ചെയ്യും. അതേസമയം കുട്ടിയുടെ മാതാവ് മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്.
Post Your Comments