തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടതുവിദ്യാര്‍ഥി സംഘടനയുടെ ഭീകരമുഖം ഒരിക്കല്‍ക്കൂടി പുറത്തുവന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഈ കാമ്പസ് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിട്ട് വര്‍ഷങ്ങളേറെയായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല സംസ്ഥാനത്ത് എസ്.എഫ്.ഐ നിയന്ത്രണത്തില ഒട്ടുമിക്ക കോളജുകളുടെയും അവസ്ഥയിതാണ്. ഇത്തരം സാമൂഹികവിരുദ്ധരെ നിയന്ത്രിക്കുന്നത് പൂര്‍ണമായും സി.പി.എം നേതൃത്വമാണ്. വിദ്യാര്‍ഥിനി ജീവനൊടുക്കാനായി ശ്രമിച്ച സാഹചര്യം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മോഡല്‍ പോലെ ഈ കോളജില്‍ വന്‍തോതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയുധം ശേഖരിച്ചിട്ടുണ്ട്. സ്വതന്ത്രമായി പഠിക്കാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടി പലവിദ്യാര്‍ഥികളും നേരത്തേരംഗത്ത് വന്നിട്ടുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് കോളജ് അധികൃതര്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നത് യാഥാര്‍ഥ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments