തിരുവനന്തപുരം: യൂണിവേഴ്‌ഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് തള്ളി എസ്എഫ്‌ഐ. വിദ്യാര്‍ത്ഥി സംഘടനയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വസ്തുത തെറ്റാണെന്ന് എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിയെ പോലും ഭീഷണിപ്പെടുത്തി സമരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചിട്ടില്ല എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ഒരു വിദ്യാര്‍ത്ഥിയെ പോലും ഭീഷണിപ്പെടുത്തി സമര പരിപാടിയില്‍ പങ്കെടെപ്പിക്കേണ്ട സാഹചര്യമില്ലെന്നും റിയാസ് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ സെക്രട്ടറി കുട്ടിയെ കണ്ടതിന് ശേഷമായിരിക്കും റിപ്പോട്ട് സമര്‍പ്പിക്കുക. അതേസമയം കുട്ടിയുടെ ആരോഗ്യനില ഭേദമായി. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കുട്ടി തയ്യാറായില്ല.
എസ്എഫ്‌ഐ യൂണിയന്റെ ഭീഷണിയെതുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും. നിര്‍ബന്ധിച്ച് പരിപാടികളില്‍ പങ്കെടുപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഒന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് കയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ കോളേജില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. .
Post Your Comments