കൊച്ചി: പാളങ്ങളുടെ സുരക്ഷാപരിശോധന നിര്‍വഹിക്കുന്ന ജീവനക്കാർക്ക് ആധുനികോപകരണങ്ങള്‍ നല്‍കുന്നതില്‍ റെയില്‍വേയുടെ ഗുരുതരവീഴ‌്ച. ട്രാക‌്മാന്‍, കീമാന്‍ തസ‌്തികയിലുള്ള ജീവനക്കാര്‍ നിരന്തരമായി അപകടത്തിൽപ്പെടുന്നതിനെത്തുടര്‍ന്ന‌് ആധുനിക ഇലക‌്ട്രോണിക‌് സംവിധാനമായ ‘രക്ഷക‌് ‘ നല്‍കുമെന്ന‌് ദക്ഷിണ റെയില്‍വേ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ട്രാക‌്മാന്‍ നില്‍ക്കുന്നതിന്റെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ട്രെയിന്‍ വന്നാലുടന്‍ മുന്നറിയിപ്പ‌് തരുന്ന സംവിധാനമാണ‌് ‘രക്ഷക‌്’.
ഇപ്പോൾ നൽകിയിരിക്കുന്ന ജിപിഎസ‌് ട്രാക്കറിൽ ട്രാക്കില്‍ പരിശോധന നടത്തുന്ന ജീവനക്കാര്‍ എവിടെ നില്‍ക്കുന്നു എന്ന് അറിയാനും തൊട്ടടുത്ത രണ്ട‌് സൂപ്പര്‍വൈസര്‍മാരുടെ ഫോണിലേക്ക് വിളിക്കാനും മാത്രമേ കഴിയൂ. സുരക്ഷയ‌്ക്ക‌് ഇത‌് ഉപയോഗിക്കാനാകില്ല.
Post Your Comments