
ചെന്നൈ: മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര്‍ അറസ്റ്റില്‍.പൊള്ളാച്ചിയില്‍ റിസോര്‍ട്ടിലാണ് വിദ്യാര്‍ഥികള്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയത്.
ഇന്നലെ പുലര്‍ച്ചെ പൊള്ളാച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മദ്യലഹരിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നു സമീപത്തു താമസിക്കുന്നവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കോയമ്പത്തൂര്‍ എസ്പിയുടെ നിര്‍ദേശപ്രകാരം പൊള്ളാച്ചി പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിലെ പ്രമുഖ കോളജില്‍ പഠിക്കുന്നവരാണു വിദ്യാര്‍ഥികളെന്നു പൊലീസ് അറിയിച്ചു.സോര്‍ട്ടിനു മദ്യം വിളമ്പാനുള്ള ലൈസന്‍സില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments