ചെന്നൈ: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തെന്നിന്ത്യന്‍ നായിക നയന്‍താരയും സംവിധായകന്‍ വിഘ്നേശ ശിവനും വിവാഹിതരാകുന്നു.
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല.
ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാനും റൌഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് 2015ലാണ് ഇരുവരും നയന്‍താരയും വിഘ്‌നേശ് ശിവനും സൗഹൃദത്തിലാകുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ഷെയര്‍ ചെയ്യാറുമുണ്ടായിരുന്നു. എന്തായാലും വിവാഹത്തിലേക്ക് എത്താന്‍ കുടുംബം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2019ല്‍ തന്നെ വിവാഹനിശ്ചയം നടക്കുമെന്നും അടുത്ത വര്‍ഷം ആദ്യം വിവാഹം നടക്കുമെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments