![MLA-DISQUALIFIED](/wp-content/uploads/2019/05/mla-disqualified.jpg)
ഗാന്ധിനഗര്‍•തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഗുജറാത്ത് എം.എല്‍.എയെ അയോഗ്യനാക്കി. മോര്‍വ ഹദഫില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ഭൂപേന്ദ്ര ഖന്തിനെയാണ് ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കൊഹ്‌ലി അയോഗ്യനാക്കിയത്.
പട്ടിക വര്‍ഗ സമുദായത്തിനായി സംവരണം ചെയ്ത നിയമസഭാ സീറ്റിലാണ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഭൂപേന്ദ്ര മത്സരിച്ചു ജയിച്ചത്.
വെള്ളിയാഴ്ച, ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയാണ് ഭൂപേന്ദ്രയെ അയോഗ്യനക്കിയ വിവരം അറിയിച്ചത്.
Post Your Comments