Latest NewsKerala

പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം ; വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മേൽപ്പാലത്തിന്റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് പാലം സന്ദർശിക്കാൻ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമായത്.

പാലത്തിന്റെ നിർമാണം നടത്തിയ കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനും കിറ്റ്കോയും സ്വീകരിച്ചതെന്ന് മന്ത്രി തുറന്നുപറഞ്ഞിരുന്നു. ഡിസൈൻ അംഗീകരിച്ചതു മുതൽ മേൽനോട്ടത്തിലെ പിഴവു വരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ട്. കൊച്ചിയുടെ തിലകക്കുറിയെന്നു കൊട്ടിഘോഷിച്ചു രണ്ടര വർഷം മുൻപു ഗതാഗതത്തിനു തുറന്നു കൊടുത്ത മേൽപാലം ഇപ്പോൾ അടച്ചിട്ടു വീണ്ടും പണിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button