Latest NewsBikes & ScootersAutomobile

അവഞ്ചര്‍ ശ്രേണിയിൽ പുതിയ ബൈക്ക് വിപണിയിൽ എത്തിച്ച് ബജാജ്

അവഞ്ചര്‍ ശ്രേണിയിൽ പുതിയ ബൈക്ക് വിപണിയിൽ എത്തിച്ച് ബജാജ് .  സ്ട്രീറ്റ് 160 എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. നിലവില്‍ നിരത്തിലുള്ള  സ്ട്രീറ്റ് 180-യുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായും,പകരമായി 160 സിസി മോഡൽ കമ്പനി അവതരിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. AVENGER 160 STREET

180-യുടെ പ്ലാറ്റ്‌ഫോമിലാണ് 160യുടെയും നിര്‍മാണം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഹെഡ്ലാംമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ചുറ്റുമുള്ള ബ്ലാക്ക് വൈസര്‍, പുതിയ ഗ്രാഫിക്സ്, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ പ്രധാന സവിശേഷതകൾ. പള്‍സര്‍ എന്‍എസ് 160-ക്ക് സമാനമായ 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് 160യെ നിരത്തിൽ കരുത്തനാക്കുക.15 ബിഎച്ച്പി പവറും 14.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.5 സ്പീഡാണ് ഗിയര്‍ബോക്സ്.

AVENGER 160 STREET

റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ബൈക്കിനു 81,037 രൂപയാണ് എക്‌സഷോറും വില. സ്ട്രീറ്റ് 180-യെക്കാള്‍ 7040 രൂപ കുറച്ചാണ് സ്ട്രീറ്റ് 160 ബജാജ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ പ്രധാന എതിരാളിയായ സുസുക്കി ഇന്‍ട്രൂഡറിനെക്കാൾ 20,000 രൂപ കുറവാണ്.

AVENGER 160 STREET

shortlink

Related Articles

Post Your Comments

Related Articles


Back to top button