Nattuvartha

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയെന്ന പെരുമയുമായി ഇടുക്കി

ഇടുക്കി: സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയെന്ന ഖ്യാതി ഇനി ഇടുക്കിക്ക്, സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്ത് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്തും ആയി. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ചേർന്ന് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വിധവകളുടെ കണക്കെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിധവകൾക്കായ് ആവിഷ്കരിച്ചിട്ടുളള ക്ഷേമ പദ്ധതികൾ ഭൂരിപക്ഷം പേർക്കും കിട്ടുന്നില്ലെന്നാണ് പഠനത്തിൽ വ്യക്തമായത്. അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ വിധവാ സൗഹൃദ പദ്ധതി.

പദ്ധതിയിൽ പെൻഷൻ, സ്വയംതൊഴിൽ തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും വരെ പദ്ധതികളിൽ പെടുന്നു. ഇവയുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം തയ്യാറാക്കി വിധവകൾക്ക് നൽകി. പരാതി പരിഹാര അദാലത്തും, മെഡിക്കൽ ക്യാമ്പുമൊരുക്കിയാണ് ജില്ലയെ വിധവാ സൗഹൃദമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button