വടകര: വടകരയില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫാണ് രംഗത്തെത്തിയിരിക്കുന്നത്.
കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. വരണാധികാരി കൂടിയായ കോഴിക്കോട് കലക്ടര്‍ക്കാണ് പരാതി നല്‍കിയത്.
കൂത്തുപറമ്പ്,തലശേരി,നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്റെ ആരോപണം.ഈ മൂന്ന് മണ്ഡലങ്ങളിലായി 82 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് യു ഡി എഫിന്റെ പരാതി.
തലശേരിയില്‍ -45,കൂത്തുപറമ്പ്-26, നാദാപുരത്ത് – 11 ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്നാണ് പരാതി. നേരത്തെ കാസര്‍ഗോഡും കണ്ണൂരും കള്ളവോട്ട് നടന്നതായി കണ്ടെത്തിയിരുന്നു
Post Your Comments