റിയാദ് : സൗദിയിലെ നജ്റാന്‍ വിമാനത്താവളം റമദാന്‍ ഒന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് നാല് വര്‍ഷമായി ഈ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു
2011 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ നാല് വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. റമദാന്‍ ഒന്ന് മുതല്‍ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്ലൂലാണ് അറിയിച്ചത്. തുടക്കത്തില്‍ ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ഓരോ സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ക്രമേണ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ടുള്ള സമയക്രമം ഉടനെ പുറത്തിറക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
Post Your Comments