മക്ക : വാഹനാപകടത്തിൽ മലയാളി ഉംറ തീര്‍ത്ഥാടകനു ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ മുക്കം കൊടിയത്തൂര്‍ കാരകുറ്റി സ്വദ്ദേശി അരിപ്പറ്റ മണ്ണില്‍ ഉണ്ണിമാമു(76) വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാരൃ പാത്തുമ്മയെ ഗുരുതരപരിക്കോടെ മക്ക അല്‍നൂര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
മക്കയിലെ ജബല്‍ സൗര്‍ കാണാന്‍ പോകുന്നതിനിടയില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. താമസിക്കുന്ന ഹോട്ടലില്‍നിന്നും പുറപ്പെട്ട വാഹനം ജബല്‍ സൗറിന് എതിര്‍വശത്തായിരുന്നു നിര്‍ത്തിയത്. ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ 25ാം തീയ്യതിയാണ് ഉംറ നിര്‍വ്വഹിക്കാനായി ഇവർ സൗദിയിൽ എത്തിയത്.
മൃതദേഹം മക്കയില്‍ ഖബറടക്കും. മക്കള്‍: അശ്റഫ് മാസ്റ്റര്‍(കൊണ്ടോട്ടി പുത്തൂര്‍പള്ളി സ്‌കൂള്‍), സാജിത, ഷമീദ.
Post Your Comments