Latest NewsIndia

പ്രജ്ഞാ സിങ് ഠാക്കൂര്‍ പശുവിനെ തലോടുന്നതിനെതിരെ പരിഹാസവുമായി റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി : പ്രജ്ഞാ സിങ് ഠാക്കൂര്‍ പശുവിനെ തലോടുന്നതിനെതിരെ പരിഹാസവുമായി പ്രിയങ്ക ഗാനിധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര.
ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്രജ്ഞാ സിങ് ഠാക്കൂറിന്റെ വീഡിയോ ഷെയര്‍ ചെയ്ത് വോട്ടര്‍മാര്‍ക്ക് നിര്‍ദേശവുമായാണ് റോബര്‍ട്ട് വദ്ര എത്തിയിരിക്കുന്നത്.

ഓരോ വോട്ടും വിവേകത്തോടെയും ബുദ്ധിപൂര്‍വവും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പശുവിനെ തലോടുന്ന പ്രജ്ഞ സിങ്ങിന്റെ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു വദ്ര.

‘ ഈ മഹത്തായ രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. വരുംതലമുറയുടെ ഭാവി കൂടി നമ്മുടെ കൈകളിലാണ്. നിങ്ങളുടെ ഓരോ വോട്ടും വിവേകത്തോടെ ഉപയോഗിക്കുക. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല’- വദ്ര ട്വിറ്ററില്‍ കുറിച്ചു.

ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രജ്ഞാ സിങ് പറയുന്ന വീഡിയോയായിരുന്നു വദ്ര ഷെയര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button