റിയാദ്: ശഅബാന്‍ 29ന് ശനിയാഴ്ച്ച അസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. മാസപ്പിറവി ശ്രദ്ധിക്കണമെന്നും നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി ഉപയോഗിച്ചോ കാണുന്നവര്‍ സാക്ഷി സഹിതം അടുത്ത കോടതില്‍ നേരിട്ട് അറിയിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ശനിയാഴ്ച റമസാന്‍ ചന്ദ്രിക തെളിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത ദിവസമായ ശഅബാന്‍ 30 ന് ഞായറാഴ്ച മാസപ്പിറവി ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
ആകാശം മേഘാവൃതമായതിനാല്‍ കഴിഞ്ഞ മാസമായ റജബ് മാസം 29 ന് ആരും തന്നെ ശഅബാന്‍ മാസപ്പിറവി കണ്ടിരുന്നില്ല. അതിനാല്‍ പ്രവാചക ചര്യയനുസരിച്ചും സുപ്രീം കോടതിയുടെ മുന്‍ തീരുമാനമനുസരിച്ചും ശഅബാന്‍ 29 ആയ അടുത്ത ശനിയാഴ്ച വൈകുന്നേരം റമളാന്‍ മാസപ്പിറവി ദര്‍ശിക്കണമെന്നാണ് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
Post Your Comments