കൊച്ചി: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. മുഖം ഒരു ലൈംഗിക അവയവം ആണോ എന്ന ചോദ്യത്തിലൂടെയാണ് റഫീഖ് അഹമ്മദ് വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചത്.മുഖാവരണം സ്ത്രീക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പോസ്റ്റിനു താഴെയും വിലക്കിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്. പൂര്‍വ്വികര്‍ ഇവിടെ ജീവിച്ച് മരിച്ചത് മാന്യമായി വസ്ത്രം ധരിച്ചു തന്നെയാണെന്ന് ഒരു കമന്റിനു മറുപടിയായി റഫീഖ് അഹമ്മദ് എഴുതി. ഈ വേഷം ഒരു ഇറക്കുമതിയാണ്. അതിനു പിന്നില്‍ അപകടകരമായ ഒരു രാഷ്ട്രീയം ഉണ്ട്. മുഖം ലൈംഗികാവയവമാണെങ്കില്‍ പുരുഷനും അതു മറയ്ക്കുന്നതാണ് ന്യായം. ലൈംഗിക വികാരം പുരുഷന് മാത്രമല്ലല്ലൊ- അദ്ദേഹം എഴുതുന്നു.
എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദത്തിനു തുടക്കമായത്.
https://www.facebook.com/rafeeq.ahamed.587/posts/10216640938749029
Post Your Comments