Latest NewsIndia

മുഖാവരണ വിഷയത്തിൽ സർക്കാർ ഇടപെടരുത് ; പീയുഷ് ഗോയൽ

ഡൽഹി : മുസ്ളീം സ്ത്രീകളുടെ മുഖാവരണം കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. മുസ്ളീം സ്ത്രീകൾ എന്ത് ധരിക്കണമെന്ന കാര്യത്തിൽ സർക്കാർ ഇടപെടരുത്.ആചാരങ്ങളിലും വിശ്വാസങ്ങളിലും സർക്കാർ കൈകടത്തരുതെന്നും പീയുഷ് ഗോയൽ പറഞ്ഞു.

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദത്തിനു തുടക്കമായത്. എം.ഇ.എസിന് പിന്തുണയുമായികേരള നദ്‍‍‍‍വത്തുൽ മുജാഹിദ്ദീൻ രംഗത്തെത്തിയിരുന്നു . മുസ്ളീം സ്ത്രീകൾ മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നില്ല. ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്ന് പ്രസിഡണ്ട് ടി പി അബ്ദുള്ള കോയ മദനി പറഞ്ഞു..

അതേസമയം മുഖം ഒരു ലൈംഗിക അവയവം ആണോ എന്ന ചോദ്യത്തിലൂടെ കവി റഫീഖ് അഹമ്മദ് വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചിരുന്നു. മുഖാവരണം സ്ത്രീക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button