Latest NewsKerala

കെഎസ്ആർടിസിയുടെ ഹർജി; ഹൈക്കോടതി സമയം അനുവദിച്ചു

കൊച്ചി : 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെഎസ്ആർടിസി നൽകിയ ഉപഹർജി പരിഗണിച്ചാണ് കോടതി സമയം നൽകിയിരിക്കുന്നത്. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആർടിസി നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

1565 ജീവനക്കാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എം പാനല്‍ ഡ്രൈവര്‍മാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പിഎസ്‌സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. പിഎസ്‌സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button