NewsIndia

ജോലിഭാരം കൂടുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി

 

ന്യൂഡല്‍ഹി: ജോലിഭാരം ജഡ്ജിമാരെ ഞെരിക്കുകയാണെന്ന് സുപ്രീംകോടതി ജഡ്ജി റോഹിന്റണ്‍ ഫാലി നരിമാന്‍. തന്റെ കേസ് കൂടി പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോടായിരുന്നു ജസ്റ്റിസ് നരിമാന്റെ പ്രതികരണം. ‘ജോലിഭാരം ഞങ്ങളെ ഞെരിച്ചമര്‍ത്തുന്നു. ദയവുചെയ്ത് താങ്കള്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കുക’– ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

മെയ് ഒന്നുവരെയുള്ള കണക്കുപ്രകാരം സുപ്രീംകോടതി മുമ്പാകെ 58,168 കേസ് കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 38,856 കേസ് പരിഗണനാഘട്ടത്തിലും 21,312 കേസ് വിചാരണഘട്ടത്തിലുമാണ്. ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 558 കേസ് സുപ്രീംകോടതിയില്‍ നിലവില്‍ തീര്‍പ്പാകാതെ ശേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button