ഇരിട്ടി: ഇരിട്ടി ടൗണില്‍ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. വഴിയോര കച്ചവടം നടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ കള്ളനോട്ട് കിട്ടിയത്. നിറത്തിലും വലുപ്പത്തിലും ഒരേ മാതൃകയിലാണ് നൂറുരൂപ നോട്ട്. അതുകൊണ്ടു തന്നെ ഇതു കള്ളനോട്ടാണെന്ന് ബാബുവിന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതേസമയം നൂറുരൂപ നല്‍കിയയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. കള്ളനോട്ട് ഇരിട്ടി പോലീസിന് കൈമാറി. മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചനയ്ക്കു പിന്നാലെയാണ് നൂറു രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്.
Post Your Comments