തിരുവനന്തപുരം : കാസർഗോഡും കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരണം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തി. 6970 ബൂത്തുകളിൽ നിന്നും പരാതി ലഭിച്ചു. മുഹമ്മദ് ഫയിസ്, കെഎം മുഹമ്മദ്, അബ്ദുല്‍ സമദ് എന്നിവരാണ് കള്ള വോട്ട് ചെയ്തത്. കള്ള വോട്ട് ചെയ്തതായി കെഎം മുഹമ്മദ് കലക്ടര്‍ക്ക് മൊഴി നല്‍കിയതായും ടിക്കാറാം മീണ പറഞ്ഞു.
മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തു.അബ്ദുല്‍ സമദ് ഓരേ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്തു. കെഎം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ വോട്ട് ചെയ്തതായും കണ്ടെത്തി. നാല് പേര്‍ കള്ള വോട്ട് ചെയ്തതായാണ് പരാതിയെങ്കിലും നാലാമനായ ആഷിക്കിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ഇയാള്‍ കള്ള വോട്ട് ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരായ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മറ്റു മൂന്നു പേർക്കെതിരെ കേസ് എടുക്കാനും നിര്‍ദേശം നൽകി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റാണ് കള്ള വോട്ടിന് പ്രേരിപ്പിച്ചത്. ഇയാൾക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചുവെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Post Your Comments