വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നു
ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ജെസീന്ത ആര്‍ഡനും ക്ലാര്‍ക്ക് ഗെഫോഡനും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ടി വി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്.
അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത.കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി പിറന്നത്. മകളുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മകളെ പരിപാലിക്കാന്‍ ജോലിയില്‍ നിന്നും ക്ലാര്‍ക്ക് ഇടവേളയെടുത്തിരുന്നു.
Post Your Comments