
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 45 ദിവസത്തെ കമ്പ്യൂട്ടര്‍ ഡി ടി പി സൗജന്യ പരിശീലനം നല്കുന്നു. പരിശീലന വേളയില്‍ ഭക്ഷണവും താമസവും സൗജന്യമാണ്.
സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍പ്രൈസ് മാനേജ്മെന്റ്, ബാങ്ക് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട് , മാഹി ജില്ലകളിലെ യുവതീ യുവാക്കള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ മെയ് 15 നു മുമ്പ് അപേക്ഷിക്കണം.
ബി പി എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ മെയ് 22 ന്. പരിശീലനം മെയ് 30 നു ആരംഭിക്കും. ഓണ്‍ ലൈനായി www.rudset.com ലും അപേക്ഷിക്കാം. ഫോണ്‍ 0460 2226573, 9646611644, 6238275872, 8547325448, 9497280326.
Post Your Comments