Latest NewsCarsAutomobile

ലോകത്തെ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കി ഈ ഫുട്ബോൾ താരം

ലോകത്തെ ഏറ്റവും വിലകൂടിയ കാറായ ബുഗാട്ടി ലാ വൊച്യൂര്‍ നോറെ സ്വന്തമാക്കി പ്രമുഖ ഫുട്ബോൾ താരമായ ക്രിസ്റ്റ്യോനോ റൊണാള്‍ഡോ. 132 കോടി രൂപയാണ് ബുഗാട്ടി ഈ കാറിന് വില നിശ്ചയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

La Voiture Noire

കാര്‍ റൊണാള്‍ഡോ സ്വന്തമാക്കിയെങ്കിലും ഓടിക്കുവാന്‍ 2021 വരെ കാത്തിരിക്കേണ്ടി വരും. കാറിലെ ചില പണികള്‍ കൂടി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഈ കാലതാമസം. ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും ഫെര്‍ഡിനാന്റ് പോര്‍ഷെയുടെ കൊച്ചുമകനുമായ ഫെര്‍ഡിനാന്‍ഡ് പീച്ച് ലാ വൊച്യൂര്‍ നോറെ വാങ്ങിയെന്ന സ്ഥീരീകരിക്കാത്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. La Voiture Noire

ബുഗാട്ടിയുടെ 110 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ചില്‍ നടന്ന ജനീവ ഓട്ടോഷോയിലാണ് ഇത്രയും വിലപിടിപ്പുളള കാര്‍ പുറത്തിറക്കിയത്. 1936-നും 1938-നും ഇടയില്‍ ബുഗാട്ടി നിര്‍മിച്ച അതിപ്രശസ്ത മോഡലായ 57എസി അറ്റ്ലാന്റിക്കിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ലാ വൊച്യൂര്‍ നോറെ. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഈ കാറിനു 8.0 ലിറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിനാണ് നിരത്തിൽ കരുത്തു പകരുക.

La Voiture Noire five \

shortlink

Post Your Comments


Back to top button