Election NewsKeralaLatest News

ചീമേനിയിലെ കള്ളവോട്ട് ; ശ്യാം കുമാറിനെതിരെ പോലീസ് കേസെടുക്കും

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ചീമേനിയിൽ കള്ളവോട്ട് നടത്തിയ ശ്യാം കുമാറിനെതിരെ പോലീസ് കേസെടുക്കും.തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക.

കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്നലെ നിർദേശം നൽകിയിരുന്നു. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ വരണാധികാരികൂടിയായ ജില്ലാ കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 171 സി, ഡി.എഫ് പ്രകാരം പൊലീസിന് പരാതി നൽകാനാണ് നിർദേശം. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 134 പ്രകാരമാണ് അന്വേഷണം നടത്തുക. കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button