ഖൂംടി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബിജെപി ഓഫീസ് നക്‌സലുകള്‍ ബോംബിട്ടു തകര്‍ത്തു.
ജാര്‍ഖണ്ഡിലെ സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയിലാണ് സംഭവം. പുലര്‍ച്ചെ 12 മണിയോടെ പൊപ്പ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അര്‍ജുന്‍ മുണ്ഡയാണ് ഖൂംടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അര്‍ജുന്‍ മുണ്ഡ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയാണ്
ജാര്‍ഖണ്ഡില്‍ നിരവധി തെരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്നത്.
കോഡെര്‍മ, റാഞ്ചി എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന റാലികള്‍ നടക്കുന്നത്.അഞ്ചാം ഘട്ടമായി മെയ് ആറിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments