Latest NewsKeralaIndia

‘പണവും സ്വാധീനവുമുള്ളവർക്ക് വേണ്ടി നിയമം മാറ്റിയെഴുതുന്നതും, പ്രകൃതി നശിപ്പിയ്ക്കപ്പെടുന്നതും കണ്ടു നിൽക്കാനാവില്ല,’ ശാന്തിവനം സംഭവത്തിൽ എബിവിപി അഖിലേന്ത്യാ സെക്രട്ടറി ശ്യാം രാജ്

എറണാകുളം, വഴിക്കുളങ്ങരയിലെ ജൈവകലവറയായ ശാന്തിവനത്തെ കൊല്ലുന്ന കെഎസ്ഇബിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമര പരിപാടികളുമായി എ ബിവിപിയും സജീവ രംഗത്ത്. എറണാകുളം ജില്ല, വടക്കൻ പറവൂരിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് അത്യപൂർവ ജീവജാലങ്ങൾ ഉൾപ്പെടുന്ന ശാന്തി വനം സ്ഥിതി ചെയ്യുന്നത്.

ഇരുന്നൂറു വര്‍ഷം പഴക്കമുള്ള ഒരു ജൈവവൈവിധ്യ കലവറയാണ് ഇത്. സ്വന്തം അദ്ധ്വാനത്താല്‍ ഒരു മനുഷ്യനിര്‍മിത വനം നട്ടുണ്ടാക്കിയ രവീന്ദ്രനാഥ് എന്ന പരിസ്ഥിതി സ്‌നേഹിയാണ് ശാന്തിവനത്തിന്റെ ഉടമ.

രണ്ടേക്കറോളം വരുന്ന മനുഷ്യനിര്‍മിതമായ ശാന്തിവനത്തില്‍ കൂടി തന്നെ 110 കെവി ലൈന്‍ വലിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി നടത്തുന്നത്. ഇതിനായി ഇവിടുത്തെ അടിക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചു. നിയമവും ‘വികസന’വുമൊക്കെ പറഞ്ഞ് അധികൃതര്‍ മുന്നോട്ടുപോകുമ്പോള്‍ ശാന്തിവനം എന്ന ജൈവവൈവിധ്യ ഭൂമിയെ സംരക്ഷിച്ചു നിലനിര്‍ത്തുമെന്ന വാശിയിലാണ് ഉടമയായ മീനാ മേനോനും കൂടെ വിവിധ സംഘടനകളും.

200 വര്‍ഷങ്ങള്‍ പഴക്കമുള്ള കാവുകളും 40 വര്‍ഷമായി സംരക്ഷിച്ച് വരുന്ന വനവും മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ പരിസ്ഥിതി സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വര്‍ത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, വരും തലമുറയുടെ കൂടി ആവശ്യമാണെന്നു കൂടി ഓര്‍മിപ്പിച്ചാണ് എബിവിപി ഉൾപ്പെടെയുള്ള സംഘടനകൾ സമര പാതയിലേക്ക് ഇറങ്ങിയത്.

കെഎസ്ഇബി മന്നത്ത് നിന്ന് ചെറായിയിലേക്കുള്ള 110 കെവി ഇലക്ട്രിക് ലൈൻ ഈ വനത്തിന് മുകളിലൂടെ വലിയ്ക്കാൻ തയ്യാറാകുകയായിരുന്നു. അങ്ങനെ വരുമ്പോൾ ഒരു ടവർ ഈ വനത്തിലും സ്ഥാപിയ്ക്കേണ്ടി വരും.

എന്നാൽ Sവറിനായി ആദ്യം നിശ്ചയിച്ച സ്ഥലം കെഎസ്ഇബി മുൻ ചെയർമാന്റെ മകന്റേത് ആയതിനാൽ, അത് മാറ്റി ശാന്തി വനത്തിൽ ടവർ സ്ഥാപിയ്ക്കാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നുവന്നു എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ് പറഞ്ഞു. 

‘ഇത്തരം അനീതികൾക്കെതിരെ കടുത്ത സമരമല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല.പണവും സ്വാധീനവുമുള്ളവർക്ക് വേണ്ടി നിയമം മാറ്റിയെഴുതുന്നതും, പ്രകൃതി നശിപ്പിയ്ക്കപ്പെടുന്നതും കണ്ടു നിൽക്കാനുമാവില്ല.

അതു കൊണ്ട് തന്നെയാണ് ശക്തമായ സമരങ്ങളുമായി മുന്നോട്ടു നീങ്ങുവാൻ എബിവിപി തീരുമാനിച്ചതും’. ശ്യാം രാജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button