Latest NewsInternational

പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി 51 ലോക രാഷ്ട്രങ്ങൾ

ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങളിൽപെട്ട പെൺകുട്ടികളെ ഇസ്ലാമിലേക്ക് നിർബന്ധിത മതം‌മാറ്റം നടത്തുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ബ്രസൽസ് : പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി 51 ലോക രാഷ്ട്രങ്ങൾ. യൂറോപ്യൻ പാർലമെന്റിലെ 51 അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്തയച്ചത്.പാകിസ്ഥാനിൽ തുടരുന്ന ന്യൂനപക്ഷ ധ്വംസനം ഉടൻ നിർത്തലാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങളിൽപെട്ട പെൺകുട്ടികളെ ഇസ്ലാമിലേക്ക് നിർബന്ധിത മതം‌മാറ്റം നടത്തുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇതിന് ശ്രമിക്കുന്ന സംഘങ്ങൾക്ക് തടയിടണം. വർഷം തോറും ആയിരത്തോളം പെൺകുട്ടികൾ ഇങ്ങനെ മതം‌മാറ്റപ്പെടുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.ഇത്തരം ധ്വംസനങ്ങൾ നിർത്തലാക്കിയില്ലെങ്കിൽ പാകിസ്ഥാന്റെ സാമ്പത്തിക സഹായം പൂർണമായും നിർത്തലാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് സർക്കാരിന്റെ സഹായത്തോടെ ഭീകരവാദ സംഘങ്ങൾ സജീവമാകുന്നുവെന്നും ആരോപിച്ചിട്ടുണ്ട്.

പാകിസ്ഥാൻ ഭീകരരെ വളർത്തുകയാണെന്ന ഇന്ത്യൻ വാദത്തെ ഇത് ശരിവയ്ക്കുന്നു. നേരത്തെ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം‌മാറ്റിയ വിഷയത്തിൽ ഇന്ത്യ പാകിസ്ഥാനോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്ത്യൻ നിലപാട് അംഗീകരിക്കുന്നതാണ് 51 രാജ്യങ്ങളുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button