International

ആഴക്കിണറില്‍ വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി അഗ്നിശമനാ സേന

സഹോദരിയുടെ അടുത്തേക്ക് ഓടി പോകുമ്പോഴായിരുന്നു അപകടം

ആഴക്കിണറില്‍ വീണ നാല് വയസുകാരിയെ രക്ഷപ്പെടുത്തി , കിഴക്കന്‍ ചൈനയിലെ ആഴക്കിണറില്‍ വീണ നാല് വയസുള്ള ബാലികയെ അഗ്നിശമനാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ചാങ്സു സിറ്റിയില്‍ ജിയാങ്സു പ്രവ്യശ്യയിലാണ് അപകടം സംഭവിച്ചത്. കിണറിന് സമീപം വസ്ത്രങ്ങള്‍ കഴുകകയായിരുന്ന ബാലിക സഹോദരിയുടെ അടുത്തേക്ക് ഓടി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കിണറ്റിലകപ്പെട്ട കുട്ടിയുടെ സഹോദരി തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെ വിളിച്ചത്. അഗ്നിശമന സേനാഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ സഹോദരിയും അയല്‍ക്കാരും ചേര്‍ന്ന് ബെഡ് ഷീറ്റുകള്‍ കൂട്ടിക്കെട്ടി ബക്കറ്റ് അടക്കം കിണറ്റില്‍ ഇറക്കിയിരുന്നു. അഗ്നിശമന സേന വരുന്നത് വരെ സുരക്ഷിതമായിരിക്കാന്‍ ഇത് ബാലികയെ സഹായിച്ചു. രക്ഷിച്ച ഉടനെ ആശുപത്രിയില്‍ എത്തിച്ച ബാലികയെ പരിശോധനകള്‍ക്ക് വിധേയയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button