അരാരിയ : പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ദക് ഹരിപുര്‍ ഗ്രാമത്തിലാണ് ആള്‍ക്കൂട്ട കൊലപാതകം നടന്നത്.
മഹേഷ് യാദവ് (44) ആണ് കൊല്ലപ്പെട്ടത്.മറ്റുരണ്ടു പേരോടൊപ്പം പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചു പിടികൂടിയ മഹേഷ് യാദവിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.ഇയാള്‍ക്ക്‌നിരവധി പശുമോഷണവുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്നു പൊലീസ് പറഞ്ഞു.
Post Your Comments