ദുബായ് : ലോകത്തെ അമ്പരപ്പിച്ച് ദുബായില്‍ വന്‍ വികസന പദ്ധതികള്‍. പൗരന്മാരുടെ സന്തോഷം വര്‍ധിപ്പിക്കുന്നതിന് സ്‌കൈ ഗാര്‍ഡന്‍, സൈക്കിള്‍ പാതകള്‍, ഉല്ലാസ നടവഴികള്‍ തുടങ്ങിയ പദ്ധതികളാണ് പുതുതായി ആരംഭിയ്ക്കുന്നത്. . റോഡ് ഗതാഗത അതോറിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചത്. 2019 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ നിര്‍മിക്കേണ്ട ട്രിപോളി, ഖവാനീജ്, മുഷ്രിഫ് പാര്‍ക്ക് റോഡ് പദ്ധതികള്‍, ദുബായ്-അല്‍ ഐന്‍ റോഡ്, ഇന്റര്‍നാഷനല്‍ സിറ്റികളിലേക്കുള്ള റോഡുകള്‍ എന്നിവയുടെ പ്രവൃത്തികള്‍ എന്നിവയും ഷെയ്ഖ് മുഹമ്മദ് വിശകലനം ചെയ്തു.
3,422 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 380 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമായി നിര്‍മിക്കുന്ന അതിമനോഹരമായ നടപ്പാതയായ സ്‌കൈ ഗാര്‍ഡന്‍ നഗരത്തിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി മാറും. സൈക്കിള്‍ പാത, ജോഗിങ് പാത എന്നിവയും വ്യാപാര കേന്ദ്രങ്ങളും ആരോഗ്യ ജീവിത രീതിക്കനുസൃതമായ മറ്റു സൗകര്യങ്ങളും ഇവിടെയൊരുങ്ങും.
Post Your Comments