ന്യൂഡൽഹി•തിരഞ്ഞെടുപ്പ് റാലികൾക്കിടെ ബി.ജെ.പി നേതാക്കളായ നരേന്ദ്ര മോദിയും അമിത്ഷായും നടത്തിയ പെരുമാറ്റ ചട്ടലംഘനങ്ങളിൽ ഉടൻ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി.തിങ്കളാഴ്ചക്കകം നടപടികൾ പൂർത്തിയാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത് .
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിന്മേൽ നടപടിയെടുക്കാൻ കാലതാമസം നേരിടേണ്ടി വരുന്നു എന്ന കോൺഗ്രസ്സിന്റെ ഹർജിയിന്മേലാണ് കോടതി വിധി. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹർജി നൽകിയത്. പുൽവാമയിൽ മരിച്ച സൈനികരുടെ പേരിൽ കന്നിവോട്ടർമാർ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Post Your Comments