രേവതിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജാക്പോട്ട്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. എസ് കല്യാണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് പോസ്റ്ററുകള്‍ക്ക് ലഭിക്കുന്നത്. പൊലീസ് വേഷത്തിലുള്ള ജ്യോതികയും രേവതിയുമാണ് പോസ്റ്ററിലുള്ളത്.
2 ഡി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 35 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.
യോഗി ബാബു, മണ്‍സൂണ്‍ അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് എസ് കുമാര്‍ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്.
Post Your Comments