
ആലപ്പുഴ: കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പോലീസ് പരിശോധന ശക്തമാക്കി.ഇന്നലെ മുതല്‍ ജില്ലയുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന നടന്നു വരികയാണ്.വാഹനങ്ങളിലും ഹൗസ് ബോട്ടുകളിലുമടക്കം പോലീസ് പരിശോധന നടത്തിയിരുന്നു.കൂടാതെ ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാരാരിക്കുളം എന്നീ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടന്നു.
തീരദേശ ജില്ലയായതിനാല്‍ തന്നെ ആലപ്പുഴയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കോസ്റ്റ് ഗാര്‍ഡിനും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിലുള്ള ചില അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Post Your Comments