Latest NewsGulfOman

സമാധാനത്തിന് പ്രാധാന്യം നല്‍കി മുന്നേറണം; സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്‍

മസ്‌കറ്റ്: രാജ്യത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രാധാന്യം നല്‍കി മുന്നേറണമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്‍. ബൈത് അല്‍ ബര്‍ക്ക രാജകൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഒമാന്‍ ഭരണാധികാരി ഇക്കാര്യം ആഹ്വാനം ചെയ്തത്. മന്ത്രിസഭായോഗത്തില്‍ ആഗോള സാമ്പത്തിക സാഹചര്യത്തെ നേരിടാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപ സൗഹൃദ പദ്ധതികള്‍ സ്ഥാപിച്ചു കൊണ്ട് രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് സുല്‍ത്താന്‍ ഖാബൂസ് മന്ത്രി സഭ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. എണ്ണ വില ഇടിഞ്ഞതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളുടെ വളര്‍ച്ചയെ യോഗം വിലയിരുത്തി. ആഭ്യന്തര, അന്താരാഷട്ര തലങ്ങളിലെ സമകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും സമാധാനത്തിനും സ്ഥിരതക്കും പ്രാധാന്യം നല്‍കി മുന്നേറുന്നതിനെ കുറിച്ചും യോഗത്തില്‍ തീരുമാനങ്ങളെടുത്തു. ഒമാനിലെ വികസന പദ്ധതികള്‍ തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകുമെന്നും, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിവിധ ക്ഷേമപദ്ധതികള്‍ തുടരുമെന്നും സുല്‍ത്താന്‍ ഖാബൂസ് മന്ത്രി സഭ യോഗത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button