ന്യൂഡല്‍ഹി: നേപ്പാള്‍ അതിര്‍ത്തിയിലെ മകാലു ബേസ് ക്യാംപിന് സമീപം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെതിരെ നേപ്പാള്‍. ഇന്ത്യന്‍ സൈന്യം കണ്ട കാല്‍പ്പാടുകള്‍ യതിയുടേതല്ലെന്നും മറിച്ച് കരടിയുടേതാണെന്നും നേപ്പാള്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തോട് പറഞ്ഞു. പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ ഏപ്രില്‍ ഒന്‍പതിന് കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യ ഔദ്യോഗിക ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വ്വതാരോഹക സംഘമാണ് ഇത് കണ്ടെത്തിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കാല്‍പ്പാടിന് 32നീളവും 15 വീതിയുമുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു. ഈ തരത്തിലുള്ള കാല്‍പ്പാടുകള്‍ ഇടക്കിടെ ഇവിടെ കാണാറുണ്ടെന്നാണ് നേപ്പാള്‍ സൈന്യത്തിന്റെ ലെയ്സണ്‍ ഓഫീസര്‍ ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം തദ്ദേശവാസികളായവരോട് ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. കരടിയുടെ കാല്‍പ്പാടാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Post Your Comments