Latest NewsElection NewsKerala

സൈനിക നടപടികൾ രാജ്യവിരുദ്ധ ശക്തികൾക്കു മറുപടി നൽകുന്നതിനുള്ളതാണ് വോട്ട് തേടുന്നതിനുള്ളതല്ല’ ; മൻമോഹൻസിംഗ്

ന്യൂഡൽഹി: രാഷ്ട്രീയ ലാഭത്തിനായി സൈനിക നടപടികളെ ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം സൈനിക നടപടികൾ രാജ്യവിരുദ്ധ ശക്തികൾശക്കു മറുപടി നൽകുന്നതിനുള്ളതാണെന്നും വോട്ട് തേടുന്നതിനുള്ളതല്ലെന്നുമാണ് മുൻ പ്രധാനമന്ത്രിയുടെ വിമര്ശനം.ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൻമോഹൻസിംഗിന്റെ അഭിപ്രായ പ്രകടനം.

യു.പി.എ സർക്കാരിന്‍റെ കാലയളവിൽ ഒന്നിലേറെ തവണ മിന്നലാക്രമണങ്ങൾ നടത്തിയിരുന്നു .എന്നാൽ വോട്ടിനായി സൈന്യത്തെ ഉപയോഗിച്ച് പ്രചാരണം നടത്താൻ കോണ്‍ഗ്രസ് തയാറായിരുന്നില്ലെന്നും രാജ്യത്തിനെതിരായുള്ള ഏതു വിധമായ ഭീഷണികളോടും പ്രതികരിക്കാൻ സൈന്യത്തിന് എന്നും പൂർണ്ണ സ്വാതന്ത്ര്യം സ്വാതന്ത്ര്യം നൽകിയിരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി. 70 വർഷത്തിനിടെ ഒരു സർക്കാരിനും സൈന്യത്തിന്‍റെ പിന്നിൽ ഒളിക്കേണ്ട വന്നിട്ടില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം സൈന്യത്തെ രാഷ്ട്രീയവത്കകരിക്കുന്ന അത്തരം നടപടികൾ നാണക്കേടാണെന്നും പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button