Latest NewsKerala

ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാന്‍ ഷഫീഖ് എത്തിയതെന്ന് ബന്ധുക്കൾ ; മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവാവ് അടിമയെന്നും മൊഴി

മലപ്പുറം: വിവാഹ ചടങ്ങിൽ സ്‌ത്രീവേഷം ധരിച്ചെത്തിയ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ യുവാവ് മൊഴി നൽകിയതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്‌ പോലീസ്.മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് മർദ്ദനമേറ്റത്.

ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച്‌ സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖ് പോലീസിന് മൊഴി നൽകി.യുവാവിന് അല്‍പം മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും ബന്ധുക്കള്‍ പറയുന്നു. വേര്‍പിരിഞ്ഞ ഭാര്യയുടെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്നു യുവാവിനെക്കൊണ്ട് അണിയിച്ചെന്നും, വിവാഹസ്ഥലത്തേക്കു കയറ്റി വിട്ടെന്നുമാണു ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഷഫീഖും പറയുന്നത്. ഇതു സംബന്ധിച്ച്‌ ഷഫീഖ് പൊലീസില്‍ പരാതി നല്‍കി.മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഷഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button