Latest NewsIndia

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു : എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിയ്ക്കും

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇന്നത്തോടെ അവസാനിപ്പിക്കുന്നു. അമേരിക്കയും ഇറാനു തമ്മിലുള്ള ശീതസമരമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്ക തടഞ്ഞത്. ഇതോടെ ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യാഴാഴ്ച നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക്് അമേരിക്ക നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിയ്ക്കും. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇറാന്‍. അവിടെനിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നത് രാജ്യത്തെ ഇന്ധന വില വര്‍ധനവിന് കാരണമാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ നവംബറില്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇറാന് മേന്‍ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നിലവില്‍ ഇറാന് പുറമെ യു.എ.ഇ, സൗദി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇന്ധന ഇറക്കുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button