Latest NewsBikes & ScootersAutomobile

കാത്തിരിപ്പുകൾക്ക് വിരാമം : ഹീറോ എക്സ്ട്രീം 200S വിപണിയിൽ

എക്സ്ട്രീം 200S ഹീറോ മോട്ടോർകോർപ് വിപണിയിൽ എത്തിച്ചു. 2014 -ല്‍ കമ്പനി അവതരിപ്പിച്ച HX250R കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് 200S. ഒറ്റ ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍, വിഭജിച്ച ഗ്രാബ്റെയിലുകള്‍, ഫെയിറിങ്ങിന്റെ ഭാഗമാവുന്ന മിററുകള്‍, കറുത്ത അലോയ് വീലുകള്‍, മുന്‍ പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോഷോക്ക് എന്നിവ പ്രധാന സവിശേഷതകൾ.

HERO XTREME 200 R

എക്സ്ട്രീം 200Rലെ അതെ എൻജിൻ തന്നെയാകും 200Sനെയും കരുത്തനാക്കുക. 199.6 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 18 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 2,062 mm നീളവും 778 mm വീതിയും 1,106 mm ഉയരവും 1,337 mm വീല്‍ബേസുമുള്ള ബൈക്കിന് 165 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 98,500 രൂപയാണ് എക്സ്ട്രീം 200Sന്റെ എക്സ് ഷോറൂം വില.

HERO XTREME 200 R

HERO XTREME 200 R

shortlink

Related Articles

Post Your Comments

Related Articles


Back to top button