ചുരുങ്ങിയ സമയം കൊണ്ട് ലോകത്താകമാനം ജനപ്രീതിയാർജിച്ച സാമൂഹ്യമാധ്യമമാണ് ഫേസ്ബുക്ക്.ഉണരുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫേസ് ബുക്കിൽ തല തല്ലി വീഴുന്നവർക്കുള്ള സന്തോഷവാർത്തയാണ് ഫേസ്‌ബുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.സാൻ ജോസിൽ നടന്ന എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് ആണ് രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ അവതരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് എഫ്ബി 5 എന്ന് പേരിട്ടിരിക്കുന്ന പുതിയ വെർഷന്റെ പ്രത്യേകത.ഫേസ്‌ബുക്ക് ഇത്രയും നാൾ പിന്തുടർന്ന ഇളം നീല നിറം ഉപേക്ഷിച്ച് വെള്ള നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഡാർക്ക് മോഡ് ഒപ്ഷനുമുണ്ടാകുമെന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ് . വീഡിയോകൾക്കും ഗ്രൂപ്പുകൾക്കും ഇവന്റുകൾക്കും മുൻഗണന നൽകുന്നതിനോടൊപ്പം പുതുക്കിയ മെനുബാറിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ഐക്കൺ ഒഴിവാക്കിയപ്പോൾ നോട്ടിഫിക്കേഷനൊപ്പം ഫേസ്ബുക് വാച്ച് ഐക്കണും ഗ്രൂപ്പ് ഐക്കണും ഉൾപ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്.മാറ്റങ്ങൾ വരും മാസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും
Post Your Comments