Latest NewsSaudi ArabiaGulf

സര്‍ട്ടിഫിക്കറ്റ് വ്യാജം; നഴ്‌സിന് ലഭിച്ച ശിക്ഷ ഇങ്ങനെ

വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ സൗദിയില്‍ പിടിയിലായ നേഴ്സിന് ഒരു വര്‍ഷം തടവും അയ്യായിരം റിയാല്‍ പിഴയും വിധിച്ചു. നാല് വര്‍ഷം മുമ്പ് എക്സിറ്റില്‍ പോയ ഹൈദരാബാദ് സ്വദേശിനി മാസങ്ങള്‍ക്ക് മുമ്പ് ഉംറ വിസയില്‍ എത്തിയപ്പോഴാണ് പിടിയിലായത്. ദമ്മാം ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നത്. മുന്‍കാലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് എക്സിറ്റില്‍ പോയി വീണ്ടും എത്തുന്നവര്‍ക്കും വിനയായി മാറുന്നത്.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പത്ത് വര്‍ഷം നേഴ്സായി ജോലി ചെയ്ത ഇവര്‍ നാല് വര്‍ഷം മുമ്പാണ് എക്സിറ്റില്‍ നാട്ടില്‍ പോയത്. ഇതിനിടയില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. നാല് മാസം മുമ്പ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button