ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫും മുസ്ലിംലീഗും വ്യാപകമായി കള്ളവോട്ട് ചെയ്തത് കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ ആരുടെ അജന്‍ഡയാണ് നടപ്പാക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
യുഡിഎഫുകാര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. എന്താണ് മാധ്യമങ്ങളുടെ അജന്‍ഡയെന്ന് വ്യക്തമാക്കണം. വോട്ടര്‍മാരെ സ്വാധീനിക്കാനാണെങ്കില് കേരളത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ജനങ്ങള്‍ വിധിയെഴുതി. ഇനി ആര്‍ക്ക് വേണ്ടിയാണ് പ്രചാരണം. എന്തെങ്കിലും അജന്‍ഡ രൂപപ്പെടുത്താനാണെങ്കില് ഇത് ഫലം ചെയ്യില്ല. ക്രമക്കേടുകള്‍ നടന്നതായി പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കും യെച്ചൂരി പറഞ്ഞു.
Post Your Comments