KeralaNews

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും: യെച്ചൂരി

 

കാസര്‍കോട്: രാജ്യത്തും കേരളത്തിലും ഇടതുപക്ഷം 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാകാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതിന്റെ നേട്ടം രാജ്യത്തിനുണ്ടായി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദ ഫലമായാണ്. പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയതും ഇടതുപക്ഷമാണ്. മഞ്ചേശ്വരം ഉപ്പളയില്‍ എല്‍ഡിഎഫ് വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് 20 ല്‍ 18 സീറ്റ് നേടാനായി. അതേ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണ്. ഇടതുപക്ഷം പരാമവധി സീറ്റ് നേടിയാലേ മോഡി ഭരണത്തെ തൂത്തെറിയാനും കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും കഴിയൂ. തെരഞ്ഞെടുപ്പിനുശേഷമാണ് 2004ല്‍ സഖ്യമുണ്ടായത്. രാജ്യത്തിന് നേതാവല്ല, നീതിയാണ് വേണ്ടത്. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് മോഡിയുടെ സാമ്പത്തിക കൊള്ളയാണ്. സര്‍ക്കാര്‍ മാറിയാല്‍ പോര നയവും മാറണം യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button