Latest NewsKeralaNews

സിപിഎമ്മിന്റെ നിലനില്‍പ്പ് ഇന്ത്യയിലാണെങ്കിലും കൂറ് ചൈനയോട്, ചൈനയെ വീണ്ടും വാനോളം പുകഴ്ത്തി സീതാറാം യെച്ചൂരി

കൊച്ചി : സിപിഎമ്മിന്റെ നിലനില്‍പ്പ് ഇന്ത്യയിലാണെങ്കിലും കൂറ് ചൈനയോട്. ചൈനയെ വീണ്ടും വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം വീണ്ടും ചൈനയോട് കൂറ് കാണിച്ചത്. ചൈനയുടെ ശക്തി വര്‍ദ്ധിക്കുകയാണെന്നും അത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. ചൈനയെ വളയുക, ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ തന്ത്രം എന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി തുറന്നടിച്ചു.

അതേസമയം, ഗള്‍ഫ് യുദ്ധകാലത്തും മറ്റും ഒഴിപ്പിക്കല്‍ നടപടി നടത്തിയ ഇന്ത്യ യുക്രെയ്‌നില്‍ അത്തരം അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് യെച്ചൂരി ആരോപിക്കുന്നത്. അന്നത്തെ സര്‍ക്കാര്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ച് കൊണ്ടുവന്നത്. എന്നാല്‍, ഇപ്പോള്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

എങ്ങനെയാണ് യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തി നില്‍ക്കുന്നത് എന്ന് നാം പരിശോധിക്കണമെന്നും യെച്ചൂരി സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button