മുവാറ്റുപുഴ : യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം . മുവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗമെത്തിയതിനാണ് സംഘര്‍ഷത്തിനു കാരണമായത്. പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു.
മുടവൂര്‍ ഗ്രിഗോറിയോസ് ചാപ്പല്‍ വികാരി ഫാദര്‍ ഗീവര്‍ഗീസ് കാപ്പിലിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ രാവിലെ പള്ളിയില്‍ പ്രവേശിക്കാനെത്തിയത്. വിവരം അറിഞ്ഞ് യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികളാണ് പള്ളിയുടെ മുറ്റത്ത് പ്രതിഷേധിക്കുന്നത്.
മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പള്ളിയുടെ ഗേറ്റിന്റെ ഇരു വശങ്ങളിലുമായി രണ്ടുവിഭാഗക്കാരും നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് യാക്കോബായ സഭ നടത്തുന്നതെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.
എന്നാല്‍, സുപ്രീം കോടതിവിധി തങ്ങള്‍ക്കനുകൂലമാണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പള്ളി പിടിച്ചെടുക്കാനാണ് ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിക്കുന്നതെന്നാണ് യാക്കോബായ സഭാ നേതൃത്വം ആരോപിക്കുന്നത്. 1934ലെ മലങ്കര സുറിയാനി സഭയുടെ ഭരണഘടനപ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്നാണ് സുപ്രീകോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഓര്‍ത്തോഡോക്സ് വിഭാഗം യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ പ്രവേശിക്കാനെത്തിയത്.
Post Your Comments