സൗത്ത്വാര്‍ക്: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്ക് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചു. 50 ആഴ്ചത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചത്. 2012 ല്‍ ജാമ്യ നിബന്ധന പാലിക്കാതെ ഇക്വഡോര്‍ എംബസ്സിയില്‍ അസാഞ്ചെ അഭയം തേടിയിരുന്നു. ഏഴ് വര്‍ഷമായി ഇവിടെ കഴിഞ്ഞിരുന്ന അസാഞ്ചെയ്ക്ക് നല്‍കിയിരുന്ന പിന്തുണ ഈയടുത്താണ് ഇക്വഡോര്‍ പിന്‍വലിച്ചത്.
കോടതി മുറിയില്‍ നിന്നും ജയിലിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അസാന്‍ജെ മുഷ്ടി ചുരുട്ടി കോടതി മുറിയിലെ ഗാലറിയിലിരുന്നവരെ അഭിവാദ്യം ചെയ്തു. ഇവര്‍ തിരിച്ചും മുഷ്ടി ചുരുട്ടി മുകളിലേക്ക് വീശി അസാന്‍ജെയെ അഭിവാദ്യം ചെയ്തു.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്‌സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്‌സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.
Post Your Comments