KeralaLatest News

കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് കെപിഎ മജീദ്

മലപ്പുറം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്നുമാണ് വിശദീകരണം. ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെപിഎ മജീദ്. പറഞ്ഞു. കള്ളവോട്ടാരോപണത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ വിശദീകരണ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാല്‍ ബൂത്തില്‍ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. 2 ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തില്‍ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകന്‍ അല്ല. ഇയാള്‍ ഇടത് അനുഭാവി ആണെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു. പാമ്പുരിത്തി ബൂത്തില്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്ന സിപിഎമ്മിന്റെ ബൂത്ത് ഏജന്റ് അവിടെ ഉണ്ടായിട്ടും മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നും ലീഗ് ചോദിച്ചു. പിലാത്തറയിലെ കള്ളവോട്ടിന്റെ ജാള്യത മറക്കാനാണ് ഈ ആരോപണങ്ങള്‍ എന്നും ലീഗ് തിരിച്ചടിച്ചു. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയുടേതാണ് പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button