ന്യൂഡൽഹി: ജെറ്റ് എയര്‍വെയ്സിന്റെ ജീവനക്കാര്‍ക്ക് ജോലി നല്കി വിസ്താര. ജെറ്റ് എയര്വെയ്സിലെ ഏകദേശം നൂറോളം പൈലറ്റുമാര്‍ക്കും 450 കാബിന് ക്രൂ അംഗങ്ങള്‍ക്കുമാണ് വിസ്താര ജോലി നല്‍കിയത്.കൂടാതെ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനും ഇവർക്ക് പദ്ധതിയുണ്ട്. അതേസമയം ടാറ്റ ജെവി എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവയും ജെറ്റിന്റെ ബോയിങ് 737 വാങ്ങിക്കാനും പദ്ധതിയിടുന്നുണ്ട്.
അതേസമയം ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3ന് പുറത്താണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Post Your Comments