നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം. വിക്രം സിങ് എന്നയാള്‍ക്ക് ധോണി വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് ഒരു എല്‍സിഡി ടിവിയാണ് മോഷണം പോയത്. വിക്രം സിങിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് നോയ്ഡ പോലീസ് വ്യക്തമാക്കി.വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും വിക്രം സിങിന്റെ പരാതിയില്‍ പറയുന്നു. വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇത് ചെയ്തിരുന്നവരില്‍ ഒരാളെയാണ് കാണാതായത്.
Post Your Comments